പത്തുരൂപയ്ക്ക് ഊണ്; സമൃദ്ധി ജനകീയ ഹോട്ടല്‍ കൂടുതല്‍ ഇടങ്ങളിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2022 09:28 AM  |  

Last Updated: 25th March 2022 09:28 AM  |   A+A-   |  

samrudhi

ഫയല്‍ ചിത്രം

 

കൊച്ചി: പത്തുരൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്ന സമൃദ്ധി ജനകീയ ഹോട്ടല്‍ കൂടുതല്‍ ഇടങ്ങളിലേക്ക്. ജനകീയ ഹോട്ടലിന്റെ യൂണിറ്റുകള്‍ നാലു വര്‍ഷത്തിനുള്ളില്‍ ഏഴു സോണുകളിലും തുടങ്ങും. കൊച്ചി കോര്‍പ്പറേഷന്‍ അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

സമൃദ്ധി @ ഫോര്‍ട്ടുകൊച്ചി മൂന്നു മാസത്തിനുള്ളില്‍ ആരംഭിക്കും. നഗരത്തിലെ വിവിധ ഇടങ്ങളില്‍ സമൃദ്ധി @ കൊച്ചി സാറ്റലൈറ്റ് യൂണിറ്റുകള്‍ തുടങ്ങും. വീടുകളിലേക്കും ഫ്‌ലാറ്റുകളിലേക്കും സമൃദ്ധി ഭക്ഷണം എത്തിക്കാന്‍ ഫുഡ് ഓണ്‍ ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തും. 

കല്യാണങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന സമൃദ്ധി കേറ്ററിങ് യൂണിറ്റ് എന്നിവ തുടങ്ങുമെന്നും ബജറ്റില്‍ പറയുന്നു. വിശപ്പുരഹിത കൊച്ചി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സമൃദ്ധി ഭക്ഷണശാല ഏറെ ശ്രദ്ധേയമായിരുന്നു.