'ഒരുവര്‍ഷം മുന്നേ പ്രഖ്യാപിച്ചത്'; പണിമുടക്കില്‍ നിന്ന് സിനിമാ തീയേറ്ററുകളെ ഒഴിവാക്കാന്‍ പറ്റില്ല: തൊഴിലാളി സംഘടനകള്‍

28ന് ആരംഭിക്കുന്ന 48 മണിക്കൂര്‍ പണിമുടക്കില്‍ നിന്ന് തീയേറ്ററുകളെ ഒഴിവാക്കണമെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ സിനിമാ മേഖലയ്ക്ക് ഇളവ് നല്‍കാനാവില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍. പണിമുടക്ക് ഒരുവര്‍ഷം മുന്നേ പ്രഖ്യാപിച്ചതാണ്. അതുകൊണ്ടുതന്നെ സിനിമാ മേഖലയ്ക്ക് മാത്രം ഇളവ് നല്‍കാനാകില്ലെന്നും യൂണിയനുകള്‍ വ്യക്തമാക്കി. 

28ന് ആരംഭിക്കുന്ന 48 മണിക്കൂര്‍ പണിമുടക്കില്‍ നിന്ന് തീയേറ്ററുകളെ ഒഴിവാക്കണമെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടിരുന്നു. 

കോവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകള്‍ പൂര്‍ണമായി തുറന്നു വരുന്ന സമയമാണിതെന്നും ഈ ഘട്ടത്തില്‍ തീയേറ്ററുകള്‍ അടച്ചിടുന്നത് തിരിച്ചടിയാകുമെന്നും ഫിയോക് അഭിപ്രായപ്പെട്ടു. 

ഇന്ധന വിലവര്‍ധന അടക്കം കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് സംയുക്ത തൊഴിലാളി യൂണിയന്‍ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുന്നത്. അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com