നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് 5 മീറ്റര്‍ മാത്രം; കെ റെയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2022 12:43 PM  |  

Last Updated: 26th March 2022 12:43 PM  |   A+A-   |  

silverline

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സില്‍വര്‍ ലൈനിന്റെ ബഫര്‍സോണില്‍ പത്ത് മീറ്ററില്‍ 5 മീറ്ററില്‍ മാത്രമെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുള്ളുവെന്ന് കെ റെയില്‍. മറ്റേ അഞ്ച് മീറ്ററില്‍ മുന്‍കൂര്‍ അനുമതി വാങ്ങി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നും കെ റെയില്‍ കുറിപ്പില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ റെയില്‍വേ ലൈനുകള്‍ക്ക് ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഇരുവശത്തും 30 മീറ്റര്‍ ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താറുണ്ട്. ഈ പ്രദേശത്ത് കെട്ടിട നിര്‍മാണം പോലുള്ള കാര്യങ്ങള്‍ക്ക് റെയില്‍വേയുടെ അനുമതി വാങ്ങണം. എന്നാല്‍ സില്‍വര്‍ലൈനിന്റെ ബഫര്‍ സോണ്‍ 10 മീറ്റര്‍ മാത്രമാണ്. അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍നിന്ന്  ഇരുവശത്തേക്കും പത്ത് മീറ്റര്‍വീതമാണ് ബഫര്‍ സോണ്‍. ഈ പത്ത് മീറ്ററില്‍ ആദ്യത്തെ 5 മീറ്ററില്‍ മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുള്ളൂ. മറ്റേ അഞ്ച് മീറ്ററില്‍ മുന്‍കൂര്‍ അനുമതി വാങ്ങി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം.  

ദേശിയപാതകളില്‍ നിലവില്‍  5 മീറ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തന വിലക്കുണ്ട്.  സംസ്ഥാന പാതകളില്‍ ഇത്തരം നിര്‍മ്മാണ നിയന്ത്രണം 3 മീറ്റര്‍ ആണെന്നും കെ റെയില്‍ കുറിപ്പില്‍ പറയുന്നു.

കെ റെയില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

ബഫര്‍ സോണ്‍ 
ഇന്ത്യന്‍ റെയില്‍വേ ലൈനുകള്‍ക്ക് ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഇരുവശത്തും 30 മീറ്റര്‍ ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താറുണ്ട്. 
ഈ പ്രദേശത്ത് കെട്ടിട നിര്‍മാണം പോലുള്ള കാര്യങ്ങള്‍ക്ക് റെയില്‍വേയുടെ അനുമതി വാങ്ങണം. 
സില്‍വര്‍ലൈനിന്റെ ബഫര്‍ സോണ്‍ 10 മീറ്റര്‍ മാത്രമാണ്. അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍നിന്ന്  ഇരുവശത്തേക്കും പത്ത് മീറ്റര്‍വീതമാണ് ബഫര്‍ സോണ്‍. 
ഈ പത്ത് മീറ്ററില്‍ ആദ്യത്തെ 5 മീറ്ററില്‍ മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുള്ളൂ. 
മറ്റേ അഞ്ച് മീറ്ററില്‍ മുന്‍കൂര്‍ അനുമതി വാങ്ങി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം.  
ദേശിയപാതകളില്‍ നിലവില്‍  5 മീറ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തന വിലക്കുണ്ട്.  
സംസ്ഥാന പാതകളില്‍ ഇത്തരം നിര്‍മ്മാണ നിയന്ത്രണം 3 മീറ്റര്‍ ആണ്.