നടിയെ ആക്രമിച്ച കേസ്: ദിലീപിനെ നാളെ ചോദ്യം ചെയ്യും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2022 09:45 AM  |  

Last Updated: 27th March 2022 09:45 AM  |   A+A-   |  

Dileep's case

കേസിലെ മുഖ്യപ്രതി ദിലീപ്/ഫയല്‍

 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ നാളെ ചോദ്യം ചെയ്യും. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെ മുൻനിർത്തി കേസിൽ തുടരന്വേഷണം നടക്കുന്നുണ്ട്. തുടരന്വേഷണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ. 

ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം, നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ജാമ്യത്തിലിറങ്ങിയതിന് ശേഷം ദിലീപിന് ലഭിച്ചെന്ന വെളിപ്പെടുത്തൽ, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം തുടങ്ങിയവയാണ് ക്രൈംബ്രാഞ്ച് സംഘം പ്രധാനമായും അന്വേഷിച്ചത്. കേസിൽ സ്വാധീനിക്കപ്പെട്ട സാക്ഷികളെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യാൻ ശ്രമിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകൾ കേസിൽ പ്രതിയായ ദിലീപിന്റെ മൊബൈലിലെത്തിയത് ഫോറൻസിക് വിദഗ്ധർ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു.