നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ വാനിടിച്ചു, 35കാരി മരിച്ചു; ഭര്‍ത്താവിന് ഗുരുതര പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2022 04:49 PM  |  

Last Updated: 28th March 2022 04:49 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: എംസി റോഡില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ വാനിടിച്ച് വീട്ടമ്മ മരിച്ചു. കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതില്‍ സിംല (35) ആണ് മരിച്ചത്. 

എംസി റോഡില്‍ പത്തനംതിട്ട ഏനാത്ത് ആണ് സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സിംലയുടെ ഭര്‍ത്താവ് രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.