വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ കൊല്ലാന്‍ ശ്രമം; പിന്നാലെ യുവാവ് സ്വയം തീകൊളുത്തി മരിച്ചു
By സമകാലിക മലയാളം ഡെസ്ക്R | Published: 29th March 2022 06:29 AM |
Last Updated: 29th March 2022 06:34 AM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം സ്വയം തീകൊളുത്തി മരിച്ച് യുവാവ്. കോഴിക്കോട് വളയത്താണ് സംഭവം. ജാതിയേരി പൊന്‍പറ്റ വീട്ടില്‍ രത്‌നേഷ്(41) ആണ് മരിച്ചത്.
വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ ആക്രമിക്കാനായിരുന്നു ജഗനേഷിന്റെ ശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. യുവതിയുടെ മുറിയില്‍ കയറി യുവാവ് തീവെക്കുകയായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇ ബന്ധത്തില്‍ നിന്ന് യുവതി പിന്മാറി. ഇതാണ് പ്രകോപനത്തിന് കാരണമായത്.പെണ്‍കുട്ടിയുടെ വിവാഹം ഏപ്രില്‍ നാലിന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
വീടിനുള്ളില്‍ തീയിടാനായിരുന്നു യുവാവിന്റെ ശ്രമം. യുവതിക്കും സഹോദരനും പൊള്ളലേറ്റിട്ടുണ്ട്. വീടിന്റെ സമീപം ഉണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് യുവതി കിടക്കുന്ന രണ്ടാമത്തെ നിലയിലെത്തുകയും വാതില്‍ തല്ലി തകര്‍ക്കുകയും ചെയ്തു. വീട്ടില്‍ തീ ആളിപ്പടരുന്നത് കണ്ട് അയല്‍വാസിയായ സ്ത്രീ ബഹളം വെച്ചു. നാട്ടുകാര്‍ എത്തിയപ്പോഴേക്കും യുവാവ് താഴേക്ക് ഇറങ്ങി വരികയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.