'ഇനി ഇക്കാര്യവും പറഞ്ഞ് വരേണ്ട'; സില്‍വര്‍ ലൈനിനെപ്പറ്റി വിശദീകരിക്കാനെത്തി; പ്രതിഷേധ ചൂടറിഞ്ഞ് മാവേലിക്കര എംഎല്‍എ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2022 07:11 PM  |  

Last Updated: 30th March 2022 07:11 PM  |   A+A-   |  

arun_kumar_mla

വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

ആലപ്പുഴ: മാവേലിക്കര എംഎല്‍എ എംഎസ് അരുണ്‍കുമാറിനു നേരെ നാട്ടുകാരുടെ പ്രതിഷേധം. സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് വീടുകയറി വിശദീകരണം നടത്തുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. മാവേലിക്കര പടനിലത്തുവെച്ചായിരുന്നു സംഭവം.

കെ റെയില്‍ വിശദീകരണത്തിന്റെ ഭാഗമായി സിപിഎമ്മിന്റെ വീടു കയറി പ്രചാരണത്തിന് എത്തിയതായിരുന്നു എംഎല്‍എ. സ്ത്രീകളടക്കമുള്ള സംഘമാണ് എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധിച്ചത്. പാര്‍ട്ടി അനുഭാവിയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. ഇനി ഇക്കാര്യം പറഞ്ഞ് ഇങ്ങോട്ടേക്ക് വരേണ്ട എന്നായിരുന്നു വീട്ടമ്മമാരുടെ പ്രതികരണം. 

ഇതിനു പിന്നാലെ അരുണ്‍കുമാര്‍ വീട്ടില്‍നിന്ന് മടങ്ങുകയായിരുന്നു. അഭിപ്രായം അറിയിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നായിരുന്നു വിഷയത്തെക്കുറിച്ചുള്ള എംഎല്‍എ ഓഫീസില്‍ നിന്നു വന്ന വിശദീകരണം.