ഷവര്‍മ കഴിച്ചു, കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ 16കാരി മരിച്ചു; നിരവധിപേര്‍ ചികിത്സയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st May 2022 03:35 PM  |  

Last Updated: 01st May 2022 04:15 PM  |   A+A-   |  

Shawarma

പ്രതീകാത്മക ചിത്രം

 

കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചു. ചെറുവത്തൂര്‍ സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.

ചെറുവത്തൂരില്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ ഈ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച നിരവധിപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ കൂടുതലും കുട്ടികളാണ്.

ഷവര്‍മ വാങ്ങി വീട്ടില്‍ കൊണ്ടുപോയി, വീട്ടില്‍ വച്ച് കഴിച്ച മാതാപിതാക്കളും ചികിത്സ തേടിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റവര്‍ക്കെല്ലാം ഒരേ ലക്ഷണങ്ങളാണ്. ഛര്‍ദി, പനി തുടങ്ങിയ ലക്ഷണങ്ങളാണ് പ്രകടമായത്. നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രാഥമിക ചികിത്സ ലഭിച്ച ശേഷം വീടുകളിലേക്ക് മടങ്ങി. ഏകദേശം 14 പേര്‍ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം

'പിണറായിയുടെ റംസാൻ സമ്മാനം'- പിസി ജോർജിന് ജാമ്യം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ