പിസി ജോർജിന്റെ വാഹനം തടഞ്ഞ് ബിജെപി പ്രവർത്തകർ; സ്വീകരണം 

വട്ടപ്പാറയിൽ വച്ചാണ് വാഹനം തടഞ്ഞത്. പിന്നീട് പൊലീസ് ഇടപെട്ട് വാ​ഹനം കടത്തിവിട്ടു
പി സി ജോര്‍ജ് ഹിന്ദുമഹാസമ്മേളനത്തില്‍ പ്രസംഗിക്കുന്നു/ ഫെയ്സ്ബുക്ക്
പി സി ജോര്‍ജ് ഹിന്ദുമഹാസമ്മേളനത്തില്‍ പ്രസംഗിക്കുന്നു/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: വിദ്വേഷ പ്രസം​ഗത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത പിസി ജോർജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നതിനിടെ വാഹനം വഴിയിൽ തടഞ്ഞ് ബിജെപി പ്രവർത്തകർ. പ്രവർത്തകർ പിസി ജോർജിന് പിന്തുണ അറിയിച്ചാണ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചത്. 

വട്ടപ്പാറയിൽ വച്ചാണ് വാഹനം തടഞ്ഞത്. പിന്നീട് പൊലീസ് ഇടപെട്ട് വാ​ഹനം കടത്തിവിട്ടു. 

അതിനിടെ വിദ്വേഷ പ്രസം​ഗത്തിന്റെ പേരിൽ പിസി ജോർജിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തതാണെന്ന് എഫ്ഐആർ. പ്രസം​ഗം മത സ്പർധ വളർത്തുന്നതാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കേസെടുത്തതെന്നും എഫ്ഐആറിൽ പറയുന്നു. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പിസി ജോർജിനെ കസ്റ്റഡിയിൽ എടുത്തത്. 

പിസി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തും. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് പൊലീസ് പിസി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്. 

ഹിന്ദുമഹാ സമ്മേളനത്തിൽ പിസി ജോർജ് നടത്തിയ പ്രസംഗത്തിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പരാതികൾ ഉയർന്നതോടെ ശനിയാഴ്ച പൊലീസ് കേസെടുത്തു. ഡിജിപി അനിൽകാന്തിന്റെ നിർദേശപ്രകാരമാണ് കേസെടുത്തത്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സംഗമം എന്ന പരിപാടിയിൽ വെച്ചാണ് പി സി ജോർജ് മതവിദ്വേഷ പ്രസംഗം നടത്തിയത്.

'കച്ചവടം ചെയ്യുന്ന മുസ്ലിങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവ്വം കലർത്തുന്നു, മുസ്ലിങ്ങൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിങ്ങളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു.' തുടങ്ങിയ ആരോപണങ്ങളാണ് പി സി ജോർജ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com