പോസ്റ്റ് ഓഫീസ് വഴി കഞ്ചാവ് കടത്ത്; വിലാസത്തിലുള്ള ആളെ പൊക്കി എക്സൈസ്
By സമകാലിക മലയാളം ഡെസ്ക് | Published: 01st May 2022 08:39 AM |
Last Updated: 01st May 2022 08:39 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊല്ലം: പോസ്റ്റ് ഓഫീസ് വഴി കഞ്ചാവ് കടത്ത്. കൊല്ലം പട്ടത്താനത്തുള്ള പോസ്റ്റ് ഓഫീസിലാണ് പാഴ്സൽ രൂപത്തിൽ കഞ്ചാവ് എത്തിയത്. പാഴ്സൽ വന്ന വിലാസത്തിലെ വ്യക്തിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു.
പാഴ്സൽ വന്ന വിലാസത്തിലെ റിജി ജേക്കബ് എന്ന വ്യക്തിയെ ആണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. പാഴ്സൽ പാക്കറ്റുകൾ തരം തിരിക്കുമ്പോൾ പൊട്ടിയ നിലയിലായ കവർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തേയില തരി പോലെയാണ് ആദ്യം തോന്നിയത്.
എന്നാൽ സംശയം തോന്നി കൂടുതൽ പരിശോധിച്ചപ്പോഴാണ് കവറിൽ കഞ്ചാവാണെന്ന് മനസിലായത്. 220 ഗ്രാം തൂക്കമുള്ള കഞ്ചാവ് പോസ്റ്റ് വഴി കടത്താൻ ശ്രമിച്ചത്. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുമാണ് എത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ