ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു ഉൾക്കടലിൽ മുങ്ങി; ആറ് തൊഴിലാളികളെയും രക്ഷപ്പെടുത്തി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st May 2022 07:58 AM  |  

Last Updated: 01st May 2022 07:58 AM  |   A+A-   |  

boat

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലെ ആന്ത്രോത്തിലേക്ക് പോയ ഉരു മുങ്ങി. ഉരുവിലുണ്ടായിരുന്ന ആറ് തൊഴിലാളികളെയും കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്.

ബേപ്പൂരിൽ നിന്നും പോയ അബ്ദുൽ റസാഖിന്റെ ഉരുവാണ് 10 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയത്  സിമന്റും കെട്ടിടനിർമാണ സാമഗ്രഹികളുമായാണ് ഉരു ലക്ഷദ്വീപിലേക്ക് യാത്രതിരിച്ചത്. അപകടത്തിൽപ്പെട്ടതോടെ ഉരു പൂർണമായും കടലിൽ മുങ്ങി. ഉരുവിലുണ്ടായിരുന്ന തൊഴിലാളികൾ ലൈഫ് ബോട്ടിൽ കയറി രക്ഷപ്പെട്ടിരുന്നു. കോസ്റ്റ് ഗാർഡ് എത്തിയാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. നിലവിൽ എല്ലാവരും സുരക്ഷിതരാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഇന്നുമുതൽ കൂടും 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ