ഈദ്: ഇന്നത്തെ അവധിയില്‍ മാറ്റമില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2022 06:46 AM  |  

Last Updated: 02nd May 2022 06:46 AM  |   A+A-   |  

eid

ഫയല്‍ ചിത്രം: എ പി


തിരുവനന്തപുരം: ഈദ് പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ന് പ്രഖ്യാപിച്ചിരുന്ന അവധിയില്‍ മാറ്റമില്ല. ചൊവ്വാഴ്ചത്തെ അവധിയുടെ കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും.

ശവ്വാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് പെരുന്നാള്‍ ചൊവ്വാഴ്ച ആഘോഷിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍റമസാന്‍ 30 പൂര്‍ത്തിയാക്കി ഇന്നാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ എവിടെയും മാസപ്പിറവി കാണാന്‍ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകര്‍ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


ഈ വാര്‍ത്ത കൂടി വായിക്കാം പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ യുഎഇയില്‍ നിന്ന് ഒമാനിലെത്തി; മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു, ഏഴുപേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ