കാസര്‍കോട്: പയസ്വിനി പുഴയില്‍ ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു.വിദ്യാര്‍ഥിയായ മനീഷ് (16) മുങ്ങി മരിച്ചു. ദമ്പതികള്‍ക്കായി തിരച്ചില്‍ തുടരുന്നു.
വൈകീട്ടോടെ തോണിക്കടവിലാണ് സംഭവം. കര്‍ണാടക സ്വദേശികളായ പത്തുപേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്.മനീഷിനൊപ്പം ഉണ്ടായിരുന്ന കോട്ടവയല്‍ സ്വദേശി നിതിന്‍ (31), ഭാര്യ ദക്ഷ (23) എന്നിവരെയാണ് കാണാതായത്.
ചുഴിയുള്ള പ്രദേശമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ദമ്പതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക