കാസര്‍കോട്ട് ഭക്ഷ്യവിഷബാധയേറ്റ നാലുകുട്ടികള്‍ക്ക് ഷിഗല്ല; മറ്റുള്ളവര്‍ക്കും സമാനലക്ഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2022 05:31 PM  |  

Last Updated: 03rd May 2022 05:37 PM  |   A+A-   |  

shigella again confirms in Ernakulam

പ്രതീകാത്മക ചിത്രം

 

കാസര്‍കോട്; കാസര്‍കോട് നാലുകുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളിലാണ് രോഗം കണ്ടെത്തിയത്. കുട്ടികള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. 

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചത്. എല്ലാവരുടെയും ആരോഗ്യനില ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മറ്റുള്ളവര്‍ക്കും സമാനമായ ലക്ഷണങ്ങളുണ്ട്. 51 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

വയനാട്ടില്‍ ഭക്ഷ്യവിഷബാധ; 15 വിനോദസഞ്ചാരികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു​

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ