പി ടി തുടങ്ങിവച്ചത് പൂര്‍ത്തിയാക്കും; എല്‍ഡിഎഫ് 99ല്‍ നില്‍ക്കും; തെരഞ്ഞടുപ്പ് പ്രചാരണം തുടങ്ങി ഉമ തോമസ്
By സമകാലിക മലയാളം ഡെസ്ക് | Published: 03rd May 2022 07:19 PM |
Last Updated: 03rd May 2022 07:25 PM | A+A A- |

ഉമ തോമസ് മാധ്യമങ്ങളെ കാണുന്നു /ടെലിവിഷന്‍ ചിത്രം
കൊച്ചി: പി ടി തോമസിന്റെ നിലപാടുകള്‍ക്കുളള അംഗീകാരമാണ് സ്ഥാനാര്‍ഥിത്വമെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. തന്നെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഹൈക്കമാന്റിനോട് നന്ദിയെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
തൃക്കാക്കരയില്‍ പിടിക്ക് കിട്ടിയ അംഗീകാരം തനിക്കും ലഭിക്കും. പിടി തുടങ്ങിവച്ചതെല്ലാം പൂര്‍ത്തിയാക്കും. സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് മറിച്ച് ചിന്തിക്കേണ്ടി വന്നില്ല. പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു ഉമാ തോമസ് പറഞ്ഞു. ഡൊമനിക് പ്രസന്റേഷനും കെവി തോമസ് മാഷും ഒപ്പം നില്‍ക്കും. അവര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു പിടി. അവര്‍ ഒരിക്കലും തനിക്കും പാര്‍ട്ടിക്കുമെതിരെ നില്‍ക്കില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. വിജയം ഉറപ്പാണെന്നും ഉമ പറഞ്ഞു.
തൃക്കാക്കരയില്‍ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥയാക്കണമെന്ന കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. അന്തരിച്ച തൃക്കാക്കര എംഎല്‍എ പി.ടി.തോമസിന്റെ ഭാര്യയാണ് ഉമ തോമസ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കാം
ശ്രീനിവാസൻ വധം; കടയിൽ കയറി വെട്ടിയ രണ്ടാമനും പിടിയിൽ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ