ഉറങ്ങിക്കിടന്ന മകളെ പീഡിപ്പിച്ചു; ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് 17 വര്‍ഷം കഠിന തടവ്, പതിനാറര ലക്ഷം രൂപ പിഴ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2022 12:04 PM  |  

Last Updated: 04th May 2022 12:04 PM  |   A+A-   |  

jails

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പത്തുവയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് 17 വര്‍ഷം കഠിന തടവ്. പതിനാറര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 

ഉറങ്ങിക്കിടന്ന മകളെ പീഡിപ്പിച്ചു എന്നാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരായ കേസ്. ക്ലാസ്സില്‍ പഠിക്കാന്‍ മിടുക്കിയായിരുന്ന കുട്ടി പീഡനത്തിന് ശേഷം സ്‌കൂളില്‍ മൂകയായി. എല്ലാവരില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് പതിവായത് ശ്രദ്ധയില്‍പ്പെട്ട ക്ലാസ് ടീച്ചര്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കേസില്‍ കഴിഞ്ഞദിവസം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി 19 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കാം

കിസാന്‍ സമ്മാന്‍ നിധി; ആനൂകൂല്യം കൈപ്പറ്റിയവരില്‍ 30,416 അനര്‍ഹര്‍, തുക തിരിച്ചുപിടിക്കും

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ