കിസാന്‍ സമ്മാന്‍ നിധി; ആനൂകൂല്യം കൈപ്പറ്റിയവരില്‍ 30,416 അനര്‍ഹര്‍, തുക തിരിച്ചുപിടിക്കും
By സമകാലിക മലയാളം ഡെസ്ക് | Published: 04th May 2022 10:27 AM |
Last Updated: 04th May 2022 10:36 AM | A+A A- |

പ്രതീകാത്മക ചിത്രം/ ഫയൽ
തിരുവനന്തപുരം: കേരളത്തില്‍ പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരമുള്ള ആനൂകൂല്യം കൈപ്പറ്റിയവരില്‍ 30,416 പേര് അനര്‍ഹരെന്ന് കണ്ടെത്തല്‍. ഇവരില്‍ നിന്ന് തുക തിരിച്ചുപിടിച്ചു നല്‍കണമെന്ന് കേന്ദ്ര ധനമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി 5,600 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു കൈമാറിയിട്ടുണ്ട്. അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റിയവരില്‍ 21,018 പേര് ആദായനികുതി അടയ്ക്കുന്നവരാണ്.
വര്‍ഷത്തില്‍ മൂന്നു തവണയായി ആറായിരം രൂപ വീതമാണ് നല്‍കിയത്. 37.2 ലക്ഷം പേരാണ് കേരളത്തില്‍ പിഎം കിസാന്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളത്.
അനര്‍ഹരില്‍ നിന്ന് തുക തിരിച്ചു പിടിക്കുന്നതിന്. ഫീല്ഡ്ലെവല് ഓഫീസര്‍മാര്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് കൃഷി വകുപ്പ് അറിയിച്ചു. അനര്‍ഹര്‍ തുക തിരിച്ചടച്ചില്ലെങ്കില്‍ ഭാവിയില്‍ മറ്റാനുകൂല്യങ്ങളില്‍നിന്ന് ഒഴിവാക്കുമെന്നും നിയമ നടപടികളിലേക്ക് നീങ്ങുമെന്നും കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നോട്ടീസില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
പ്ലസ് ടു കെമിസ്ട്രി: പുതുക്കിയ ഉത്തര സൂചിക റെഡി; ഇന്നുമുതൽ മൂല്യനിർണയം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ