പ്ലസ് ടു കെമിസ്ട്രി: പുതുക്കിയ ഉത്തര സൂചിക റെഡി; ഇന്നുമുതൽ മൂല്യനിർണയം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2022 07:20 AM  |  

Last Updated: 04th May 2022 07:25 AM  |   A+A-   |  

exam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ പുതുക്കിയ ഉത്തരസൂചിക ഉപയോഗിച്ചുള്ള മൂല്യനിർണയം ഇന്നുമുതൽ പുനരാരംഭിക്കും. പുതിയ സ്കീമിൽ കൂടുതൽ ഉത്തരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനകം മൂല്യനിര്‍ണയം നടന്ന ഉത്തരക്കടലാസുകള്‍ ഒന്നുകൂടി പരിശോധിക്കും. 

ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉൾപ്പെട്ട വിദഗ്ദ സമിതിയാണ് പുതിയ സൂചിക തയ്യാറാക്കിയത്. മൂല്യനിർണയം നടത്തിയ 28000 ഉത്തരക്കടലാസുകൾ പുതിയ സ്കീമിന്റെ അടിസ്ഥാനത്തിൽ വീണ്ടും നോക്കും. 
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യ നിര്‍ണയമാണ് ഉള്ളത് .അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥിക്ക് അര്‍ഹതപ്പെട്ട അര മാര്‍ക്ക് പോലും നഷ്ടമാകില്ല. 

ഈ വാർത്ത കൂടി വായിക്കാം 

ഷിഗല്ല ആശങ്ക; കാസർകോട് ജാഗ്രതാ നടപടികൾ ശക്തമാക്കി 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ