ഷിഗല്ല ആശങ്ക; കാസർകോട് ജാഗ്രതാ നടപടികൾ ശക്തമാക്കി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2022 06:45 AM  |  

Last Updated: 04th May 2022 07:27 AM  |   A+A-   |  

shigella again confirms in kozhikode

പ്രതീകാത്മക ചിത്രം

 

കാസർകോട്: കാസർകോട് നാലുകുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നടപടികൾ ശക്തമാക്കി. ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേൽക്കാൻ കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. ഇവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. 

കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചത്. എല്ലാവരുടെയും ആരോഗ്യനില ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മറ്റുള്ളവർക്കും സമാനമായ ലക്ഷണങ്ങളുണ്ട്. 51 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതലിലാണ് അധികൃതർ. 

കാസർകോട്, കണ്ണൂർ ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവർ പ്രത്യേകം നിരീക്ഷണത്തിലാണ്. നിരീക്ഷണം ശക്തമാക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിക്കാനും ആലോചിക്കുന്നുണ്ട്. പനി, രക്തംകലർന്ന മലവിസർജ്ജനം, നിർജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് അധികൃതർ നിർദേശിച്ചു. 

ഈ വാർത്ത കൂടി വായിക്കാം 

പരുക്കേറ്റ് രക്തം വാർന്ന നിലയിൽ ബസ് സ്റ്റോപ്പിൽ, 52 കാരൻ മരിച്ചു; കൊലപാതകമെന്ന് സംശയം, സ്ത്രീ അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ