പരുക്കേറ്റ് രക്തം വാർന്ന നിലയിൽ ബസ് സ്റ്റോപ്പിൽ, 52 കാരൻ മരിച്ചു; കൊലപാതകമെന്ന് സംശയം, സ്ത്രീ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2022 06:33 AM  |  

Last Updated: 04th May 2022 07:13 AM  |   A+A-   |  

kozhikode DEATH

പ്രതീകാത്മക ചിത്രം

 

ഇടുക്കി;  ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കാലിനു പരുക്കേറ്റ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയ ആൾ മരിച്ചു. ഉടുമ്പന്നൂർ നടൂപ്പറമ്പിൽ അബ്ദുൽ സലാം  (52) ആണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തെ തുടർന്ന് ടൗണിൽ അലഞ്ഞു നടക്കുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

തൊടുപുഴ ടൗൺ ഹാളിന് സമീപത്താണ് സലാമിനെ കാലിന് പരുക്കേറ്റ നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ടയാളാണു സലാമെന്നു പൊലീസ് പറഞ്ഞു. നഗരത്തിൽ അലഞ്ഞു തിരിയുന്ന സ്ത്രീയുമായി മദ്യം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായതായി പൊലീസിന്റെ അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്. 

ഇവർ മുൻപും പലരെയും സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചിട്ടുമുണ്ട്. ഇവരാണോ സലാമിനെ ഉപദ്രവിച്ചതെന്ന കാര്യത്തിൽ തെളിവു ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഇയാളെ പരുക്കേറ്റ നിലയിൽ കണ്ടതായി നാട്ടുകാർ പൊലീസിൽ അറിയിച്ചത്. ഷെരീഫയാണ് അബ്ദുൽ സലാമിന്റെ ഭാര്യ.

ഈ വാർത്ത കൂടി വായിക്കാം 

ഷിഗല്ല ആശങ്ക; കാസർകോട് ജാഗ്രതാ നടപടികൾ ശക്തമാക്കി 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ