റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പറയുന്നത് വേറെ കാര്യങ്ങള്‍ ഉദ്ദേശിച്ച്: സജി ചെറിയാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2022 01:19 PM  |  

Last Updated: 04th May 2022 01:19 PM  |   A+A-   |  

saji cheriyan SILVERLINE

സജി ചെറിയാന്‍/ഫയല്‍

 

തിരുവനന്തപുരം: സിനിമാ മേഖലയിലെ ലിംഗ അസമത്വത്തെക്കുറിച്ചും ചൂഷണത്തെക്കുറിച്ചും പഠിച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന ആവര്‍ത്തിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്ന് അദ്ദേഹം ചോദിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ജസ്റ്റിസ് ഹേമ പോലും ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

'റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വേറെ കാര്യങ്ങള്‍ ഉദ്ദേശിച്ച് പറയുന്നതാണ്. അതൊന്നുമല്ല നമ്മുടെ മുന്നിലുള്ള വിഷയം. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹോദരിമാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് വേണ്ടത്. ഗവണ്‍മെന്റ് വെച്ച റിപ്പോര്‍ട്ട് പുറത്തുവിടണോ വേണ്ടയോ എന്ന് ഗവണ്‍മെന്റ് തീരുമാനിക്കും. ആ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ സര്‍ക്കാര്‍ അംഗീകരിച്ചു. അതാണ് പ്രധാനം- സജി ചെറിയാന്‍ പറഞ്ഞു.

സിനിമാരംഗത്ത് സാങ്കേതികമായ കാര്യങ്ങളിലുള്‍പ്പെടെ ഒരു വ്യവസ്ഥയുണ്ടാകണം. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാവരുമായും ചര്‍ച്ചചെയ്യേണ്ടിവരും. ഇപ്പോള്‍ വിളിച്ചവരെക്കൂടാതെ കൂടുതല്‍ പേരുമായി ചര്‍ച്ച നടത്തണം. അതിനുശേഷം എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ആര്‍ക്കും പരാതിയില്ലാത്ത തരത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കാമെന്നാണ് കരുതുന്നത്. ഏറ്റവും വേഗം ഇത് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സിനിമയിൽ സ്ത്രീക്കും പുരുഷനും തുല്യ വേതനം, കരാര്‍ വ്യവസ്ഥ നിര്‍ബന്ധമാക്കും; സാംസ്‌കാരിക വകുപ്പിന്റെ കരട് നിര്‍ദേശങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ