സിനിമയിൽ സ്ത്രീക്കും പുരുഷനും തുല്യ വേതനം, കരാര്‍ വ്യവസ്ഥ നിര്‍ബന്ധമാക്കും; സാംസ്‌കാരിക വകുപ്പിന്റെ കരട് നിര്‍ദേശങ്ങള്‍ പുറത്ത്
By സമകാലിക മലയാളം ഡെസ്ക് | Published: 04th May 2022 12:33 PM |
Last Updated: 04th May 2022 12:38 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സിനിമാമേഖലയിലെ ലിംഗ അസമത്വവും ചൂഷണവും ഒഴിവാക്കുക ലക്ഷ്യമിട്ട് രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സാംസ്‌കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിര്‍ദേശങ്ങള്‍ പുറത്ത്. സിനിമ മേഖലയില്‍ കരാര്‍ നിര്‍ബന്ധമാക്കും, സെറ്റില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യമായ പരിഗണന നല്‍കണം. തുല്യ വേതനം നല്‍കണം, ജോലിസ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല തുടങ്ങിയ കാര്യങ്ങളാണ് കരട് നിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്.
ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ നിയമിക്കരുത്, സോഷ്യല്‍ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തും, സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കരുത്, സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത താമസ, യാത്ര സൗകര്യങ്ങൾ ഒരുക്കരുത്, സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം അരുത് എന്നിവയാണ് മറ്റ് കരട് നിർദേശങ്ങൾ. സിനിമ മേഖലയിൽ സമഗ്ര നിയമം പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും സാംസ്കാരിക വകുപ്പ് നിർദേശിക്കുന്നു.
സ്ത്രീകളോട് പ്രത്യക്ഷമായോ പരോക്ഷമായോ മോശമായ രീതിയിൽ പെരുമാറ്റം ഉണ്ടാകരുത്. സ്ത്രീകൾക്ക് സുരക്ഷിതമായ താമസസ്ഥലം അനുവദിക്കണം. ക്രിമിനൽ സ്വഭാവമുള്ള വ്യക്തികളെ സെറ്റുകളിൽ സഹകരിപ്പിക്കരുത് തുടങ്ങിയവവും നിർദേശങ്ങളിലുണ്ട്. 5000 പേജുള്ള റിപ്പോർട്ടാണ് ഹേമ കമ്മിറ്റി സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നിർദേശങ്ങൾ തയ്യാറാക്കാൻ സാംസ്കാരികവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇവർ തയാറാക്കിയ നിർദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ