'ചര്‍ച്ചയിലെ തീരുമാനം പ്രവചിക്കാമോ?; പൊന്നുരുക്കുന്നിടത്ത് പൂച്ചകള്‍ക്ക് എന്താണാവോ കാര്യം..?' 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2022 08:02 PM  |  

Last Updated: 04th May 2022 08:02 PM  |   A+A-   |  

shammi

ഷമ്മി തിലകന്‍, ഫയല്‍ ചിത്രം

 

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത താര സംഘടനയായ 'അമ്മ'യുടെ പ്രതിനിധികളെ വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍. പൊന്നുരുക്കുന്നിടത്ത് പൂച്ചകള്‍ക്ക് എന്താണാവോ കാര്യമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഷമ്മി തിലകന്‍ വിമര്‍ശിച്ചു.

താര സംഘടനയെ പ്രതിനിധീകരിച്ച് ഇടവേള ബാബു, മണിയന്‍പിള്ള രാജു, സിദ്ധിഖ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ സംഘടനയിലെ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുക്കുന്നില്ലെന്ന വിമര്‍ശനം ഉയരുമ്പോഴായിരുന്നു വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഷമ്മി തിലകന്‍ എത്തിയത്. 


കുറിപ്പ്:

പൊന്നുരുക്കുന്നിടത്ത് പൂച്ചകള്‍ക്ക് എന്താണാവോ കാര്യം..? 
സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 'അമ്മ' പ്രതിനിധികള്‍..!
സ്ത്രീകളെ 'പൊടിപോലുമില്ല കണ്ടുപിടിക്കാന്‍' എന്നൊക്കെ പറയുന്നവരോട്..!
ഈ ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും...? 
പ്രവചിക്കാമോ..?
(പ്രവചനം എന്തുതന്നെയായാലും ജനറല്‍ സെക്രട്ടറിയുടെ #പത്രകുറിപ്പിനായി കാത്തിരിക്കുന്നു.)

ഈ വാര്‍ത്ത കൂടി വായിക്കാം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ 'അമ്മ'യ്ക്ക് എതിര്‍പ്പില്ല; 90 ശതമാനം നിര്‍ദേശങ്ങളോടും യോജിപ്പ് : സിദ്ധിഖ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ