മരം വെട്ടാൻ കയറിയ ആൾ കുഴഞ്ഞുവീണു, മരക്കൊമ്പിൽ തടഞ്ഞു; ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2022 08:27 AM  |  

Last Updated: 05th May 2022 08:27 AM  |   A+A-   |  

man found dead on top of the tree

Death_Picture

 

കൊച്ചി; മരം വെട്ടാനായി കയറിയ ആളെ മരത്തിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ കല്ലൂർക്കാട് താണിക്കുന്നേൽ മാർട്ടിൻ വർ​ഗീസ് (47) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് മാർട്ടിൻ വെള്ളാരം കല്ല് ഭാ​ഗത്തെ മരത്തിൽ കയറിയത്. 

എന്നാൽ മരത്തിൽ കയറിയതിനു പിന്നാലെ അദ്ദേഹം അസ്വസ്ഥത കാണിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. മരക്കൊമ്പിൽ തടഞ്ഞുനിന്ന മാർട്ടിനെ കല്ലൂർക്കാട് ഫയർ ഫോഴ്സാണ് താഴെ ഇറക്കിയത്. അപ്പോഴേക്കും മരിച്ച നിലയിലായിരുന്നു. ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 

ഈ വാര്‍ത്ത കൂടി വായിക്കാം

വിജയ് ബാബുവിന്റെ ഒളിസങ്കേതം കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടും, ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കാൻ നീക്കം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ