പെരിന്തല്‍മണ്ണയില്‍ ഓട്ടോയില്‍ സ്‌ഫോടനം, കുട്ടി അടക്കം മൂന്ന് പേര്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2022 01:26 PM  |  

Last Updated: 05th May 2022 02:14 PM  |   A+A-   |  

auto

സ്‌ഫോടനം നടന്ന ഓട്ടോറിക്ഷ/ ടിവി ദൃശ്യം

 

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വെന്തുമരിച്ചു. മുഹമ്മദ്, ഭാര്യ ജാസ്മിന്‍, പത്തുവയസ്സുള്ള മകള്‍ ഫാത്തിമ സഹ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ അഞ്ചു വയസ്സുള്ള മറ്റൊരു കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുഡ്‌സ് ഓട്ടോയുടെ അരികിലേക്ക് വിളിച്ചു വരുത്തിയ ശേഷം മുഹമ്മദ് തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 
ഗുഡ്‌സ് ഓട്ടോയില്‍ ഉണ്ടായിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. 

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കുടുംബപ്രശ്‌നമാണ് പ്രകോപനത്തിന് കാരണമെന്ന് സംശയിക്കുന്നു. ജാസ്മിന്റെ വീടിനോട് ചേര്‍ന്നായിരുന്നു സംഭവം നടന്നത്. വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോകാന്‍ എന്ന വ്യാജേന ജാസ്മിന്റെ വീട്ടിലെത്തിയ മുഹമ്മദ് ഭാര്യയെയും മക്കളെയും ഓട്ടോറിക്ഷയില്‍ കയറ്റിയ ശേഷം ഡോര്‍ അടച്ചു. തുടര്‍ന്ന് തീകൊളുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 

തുടര്‍ന്ന് മുഹമ്മദ് തൊട്ടടുത്തുള്ള കിണറ്റിലേക്ക് എടുത്തുച്ചാടി. മൂവരും തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ ബാധ്യതയാകുമോ എന്ന ഭയം; കോഴിക്കോട് പിഞ്ചുകുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ പിടിയില്‍ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ