ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ ബാധ്യതയാകുമോ എന്ന ഭയം; കോഴിക്കോട് പിഞ്ചുകുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2022 12:47 PM  |  

Last Updated: 05th May 2022 12:47 PM  |   A+A-   |  

CHILD abandoned case

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ പിടിയില്‍. ഒരു മാസം മാത്രം പ്രായമായ ആണ്‍കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച അമ്മ ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

രാവിലെ ആറ് മണിയോടെ കോഴിക്കോട് രാമനാട്ടുകര നീലിത്തോട് പാലത്തിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.ജോലിക്ക് പോവുകയായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് ആദ്യം കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു. 

വിവരമറിഞ്ഞെത്തിയ പൊലീസ് കുഞ്ഞിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മയെ തിരിച്ചറിഞ്ഞത്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് വഴിയരികില്‍ ഉപേക്ഷിച്ചതെന്ന് ഫാത്തിമ പൊലീസിന് മൊഴി നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കാം

പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; പൊലീസുകാരനെതിരെ ആരോപണവുമായി കുടുംബം, അന്വേഷണം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ