തമ്പാനൂരിൽ ഹോട്ടലിൽ പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് കുടുംബം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2022 10:40 AM  |  

Last Updated: 06th May 2022 10:40 AM  |   A+A-   |  

saji

എസ്ജെ സജി/ ടെലിവിഷൻ ദൃശ്യം

 

തിരുവനന്തപുരം: തമ്പാനൂരിൽ സിവിൽ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിലാണ് തൂങ്ങിയ നിലയിൽ മൃത​ദേഹം കണ്ടെത്തിയത്. നെയ്യാറ്റിൻകര സ്റ്റേഷനിലെ എസ്ജെ സജിയാണ് മരിച്ചത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സജിയുടെ കുടുംബം ആരോപിച്ചു. 

ഇന്നു പുലർച്ചെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഹോട്ടൽ ജീവനക്കാരാണ് സജിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സജി ഹോട്ടലിൽ മുറിയെടുത്തതെന്നാണ് വിവരം. രണ്ട് ദിവസമായി സജിയെ കാണാനില്ലായിരുന്നു. ഇക്കാര്യം വ്യക്തമാക്കി സജിയുടെ കുടുംബം പൊലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഹോട്ടൽ മുറിയിൽ സജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നെയ്യാറ്റിൻകര സ്റ്റേഷനിലെ സിഐ ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥരുടെ പീഡനം നിമിത്തമാണ് സജി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ട്. സജിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കാം

'എനിക്ക് ചാവണം', നിലത്തു കിടന്നു ഉരുണ്ടു, അമ്മയെ അസഭ്യം വിളിച്ചു; 'മല കയറിയ' ബാബുവിന്റെ വിഡിയോ; വൈറൽ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ