മുന്‍ എംഎല്‍എ യു എസ് ശശി അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2022 09:55 AM  |  

Last Updated: 06th May 2022 09:55 AM  |   A+A-   |  

sasi

ശശി/ ഫയല്‍ ചിത്രം

 

തൃശൂര്‍: മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ യു എസ് ശശി അന്തരിച്ചു. 71 വയസ്സായിരുന്നു. അസുഖങ്ങളെ തുടര്‍ന്ന് എറണാകുളത്ത് ചികിത്സയിലായിരുന്നു. മാള മുന്‍ എംഎല്‍എയാണ്.

മന്ത്രിയായിരുന്ന വി കെ രാജന്റെ മരണത്തെ തുടര്‍ന്ന് 1998ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് ശശി നിയമസഭയില്‍ എത്തിയത്. അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. തൃശ്ശൂര്‍ മാള നെയ്തക്കുടി സ്വദേശിയാണ്.

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം, ജില്ല വൈസ് പ്രസിഡൻറ്,  എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം, കേരള സംസ്ഥാന ചെത്ത് തൊഴിലാളി ഫെഡറേഷന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ശശികലയാണ് ഭാര്യ, സനീഷ്, ശരത്കാന്ത് എന്നിവര്‍ മക്കളാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം

ഭാര്യയേയും മകളേയും തീകൊളുത്തിക്കൊന്ന മുഹമ്മദ് പോക്സോ കേസ് പ്രതി, അരുംകൊലയിൽ നടുങ്ങി നാട്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ