കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വളര്‍ത്തുകേന്ദ്രം; പിണറായി സഹായിക്കുന്നുവെന്ന് ജെപി നഡ്ഡ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2022 09:14 PM  |  

Last Updated: 06th May 2022 09:23 PM  |   A+A-   |  

jp_nadda

കോഴിക്കോട്ടെ റാലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന ജെപി നഡ്ഡ

 


കോഴിക്കോട്: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. സര്‍ക്കാര്‍ ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കുന്നുവെന്നും കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വളര്‍ത്തു കേന്ദ്രമായി മാറി. ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്നവരെ സര്‍ക്കാര്‍ സഹായിക്കുകയാണെന്നും  നഡ്ഡ പറഞ്ഞു

പിണറായി സര്‍ക്കാര്‍ എല്ലാവരോടും തുല്യമായി പെരുമാറുന്നു എന്നാണ് ഭാവിക്കുന്നത്. എന്നാല്‍ അവര്‍ സഹായിക്കുന്നത് ഇസ്ലാമിക ഭീകരവാദികളെയാണ്. ഇസ്ലാമിക ഭീകരവാദത്തിന്റെ വളര്‍ത്തുകേന്ദ്രമായി കേരളം മാറിയിരിക്കുകയാണ്. കേരളത്തിലെ ജനസമൂഹം അസ്വസ്ഥമാണ്. മതങ്ങളുടെ ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ ജനങ്ങളെ അസ്വസ്ഥരാക്കുന്നു. മാത്രമല്ല, കൃസ്ത്യന്‍ സമൂഹം അതിന്റെ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ നാര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റി പറയുന്നു. അവരുടെ അസ്വസ്ഥത പരിഹരിക്കാന്‍ വേണ്ടിയല്ല പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കപട മതേതരത്വമാണ് കാണിക്കുന്നത്. 

ജനങ്ങളെ വിഭജിച്ചു കൊണ്ടാണ് ഭരിക്കുന്നത്. ഇത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിക ഭീകരവാദത്തെ സഹായിക്കുന്ന ഈ രീതി അവസാനിപ്പിക്കണം അദ്ദേഹം ആവശ്യപ്പെട്ടു.
2016ല്‍ 55 കൊലപാതകങ്ങള്‍ നടന്നു. അതില്‍ 12ഉം കണ്ണൂര്‍ ജില്ലയിലായിരുന്നു. അക്രമങ്ങളും കൊലപാതകങ്ങളും സംഘടിത കൊലപാതകങ്ങളും നിരന്തരമായി നടന്നു കൊണ്ടിരിക്കുകയാണ്- കോഴിക്കോട് നടന്ന ബിജെപി പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സഞ്ജിത്ത് വധം: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ, പിടിയിലായത് അധ്യാപകൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ