ഹലാല്‍ സ്റ്റിക്കര്‍ ഇല്ലാത്ത ബീഫ് വേണം; കോഴിക്കോട് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരെ മര്‍ദിച്ചു, ഒരാള്‍ കസ്റ്റഡിയില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 08th May 2022 08:53 PM  |  

Last Updated: 08th May 2022 08:53 PM  |   A+A-   |  

beef_attack-dyfi_protest

മര്‍ദനത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നടത്തിയ പ്രകടനം

 


കോഴിക്കോട്:  പേരാമ്പ്രയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ജീവനക്കാരെ മര്‍ദിച്ചു. പേരാമ്പ്ര ടൗണിലെ ബാദുഷ സൂപ്പര്‍മാര്‍ക്കറ്റിലാണ് ഒരു സംഘം അക്രമം നടത്തിയത്. മര്‍ദനമേറ്റ നാല് ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടി. അക്രമികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സൂപ്പര്‍മാര്‍ക്കറ്റില്‍ ബീഫ് സൂക്ഷിച്ചിരുന്ന ഫ്രീസറിനു മുകളില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടായിരുന്നു. കടയിലെത്തിയ രണ്ടുപേര്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് വേണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ നേരെ വാക്കേറ്റത്തിലായി. തര്‍ക്കമായതോടെ ഇവരോടൊപ്പം കൂടുതല്‍ പേരെത്തി ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. 

മര്‍ദനത്തെ തുടര്‍ന്ന് വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സംഘപരിവാര്‍ ശക്തികളാണ് ആസൂത്രിതമായി നടപ്പാക്കിയ ആക്രമണത്തിന് പിന്നിലെന്ന് ഡിവൈഎഫ്‌ഐയും യൂത്ത് ലീഗും ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 'സവര്‍ക്കര്‍ കുട' പിന്‍വലിച്ച് പാറമേക്കാവ് ദേവസ്വം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ