പത്ത് പവന്റെ മാല മോഷ്ടിച്ച് പായുന്നതിനിടെ അപകടം; ഒരാള്‍ മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th May 2022 11:58 AM  |  

Last Updated: 08th May 2022 01:13 PM  |   A+A-   |  

Robbery

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സ്വർണ്ണമാല മോഷ്ടിച്ച് കടന്ന പ്രതികള്‍ ബൈക്ക് അപകടത്തില്‍പ്പെട്ടു. അപകടത്തിൽ മോഷ്ടാക്കളില്‍ ഒരാൾ മരിച്ചു. സജ്ജാദ് എന്നയാളാണ് മരിച്ചത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന അമല്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

തമിഴ്‌നാട് തക്കലയില്‍ നിന്ന് വഴിയിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിലെ മാല പൊട്ടിച്ച് കടന്നതാണ് ഇവർ. തിരുവനന്തപുരത്തെ നരുവാമൂട് എത്തിയപ്പോഴാണ് അപകടമുണ്ടായത്. അമലിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സജ്ജാദിന്റെ പേരിൽ മുമ്പും മാലമോഷണ കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം

രാജ്യദ്രോഹ നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളണം; പുനഃപരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്രം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ