മലപ്പുറത്ത് ഷിഗെല്ല; ജാഗ്രതാ നിര്‍ദേശം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 08th May 2022 07:13 PM  |  

Last Updated: 08th May 2022 07:13 PM  |   A+A-   |  

shigella

പ്രതീകാത്മക ചിത്രം

 

മലപ്പുറം:  മലപ്പുറം ജില്ലയില്‍ ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയുരുപ്പിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പത്ത് വയസുകാരനെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. രണ്ട് കുട്ടികള്‍ക്കും ഒരു മുതിര്‍ന്നയാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഷിഗെല്ല സ്ഥിരീകരിച്ചതില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കാസര്‍േേകാട് ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധക്ക് കാരണമായ ഷവര്‍മ സാമ്പിളില്‍ ഷിഗെല്ല ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപ്പെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ