വർണക്കാഴ്ചയുടെ 'സാമ്പിൾ'- ആകാശത്ത് വിരിഞ്ഞത് വിസ്മയം; ആവേശത്തിലേക്ക് പൂര ന​ഗരി

വൈകീട്ട് സ്വരാജ് റൗണ്ട് പൂർണമായി അടച്ചുകെട്ടി ജനത്തെ നിയന്ത്രിച്ചത് പ്രതിഷേധത്തിന് കാരണമായി
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

തൃശൂർ: ആകാശത്ത് വർണങ്ങൾ വിതറി തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്. ആദ്യം പാറമേക്കാവ് വിഭാഗവും പിന്നീട് തിരുവമ്പാടി വിഭാഗവും വെടിക്കെട്ട് നടത്തി. ഇരു വിഭാ​ഗത്തിന്റേയും വെടിക്കെട്ട് ആവേശം വിതറി. കുഴിമിന്നലും അമിട്ടും പ്രകമ്പനം തീർത്തു. 

രാത്രി ഏഴ് മണിക്ക് നിശ്‌ചയിച്ചിരുന്ന വെടിക്കെട്ട് എട്ട് മണിയോടെയാണ് ആരംഭിച്ചത്. സാമ്പിൾ വെടിക്കെട്ട് കാണാൻ റൗണ്ടിന്റെ കിഴക്കേ ഭാഗത്ത് നെഹ്റു പാർക്ക് മുതൽ ഇന്ത്യൻ കോഫി ഹൗസ് വരെ ജനങ്ങൾക്കു പ്രവേശനം അനുവദിച്ചിരുന്നു. 

വൈകീട്ട് സ്വരാജ് റൗണ്ട് പൂർണമായി അടച്ചുകെട്ടി ജനത്തെ നിയന്ത്രിച്ചത് പ്രതിഷേധത്തിന് കാരണമായി. ദേവസ്വങ്ങൾ ഒരുമിച്ച് പ്രതിഷേധം കലക്ടറെയും പൊലീസിനെയും അറിയിച്ചു. ജില്ലയിലെ മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, ആർ ബിന്ദു എന്നിവരും സ്ഥലത്തെത്തി ചർച്ച നടത്തി.

ആർക്കും കാണാനല്ലെങ്കിൽ സാമ്പിൾ വെടിക്കെട്ട് നടത്തുന്നതെന്തിന് എന്ന ചോദ്യം ദേവസ്വങ്ങൾ ഉന്നയിച്ചു. കാണാൻ ആളില്ലെങ്കിൽ സാമ്പിൾ പൊട്ടിക്കുന്നില്ലെന്നും തങ്ങൾ പിന്തിരിയുകയാണെന്നുമുള്ള നിലപാട് ദേവസ്വങ്ങൾ സ്വീകരിച്ചു.

പെസോ നൽകിയ നിർദേശത്തിന് അനുസരിച്ചുള്ള നിയന്ത്രണമാണ് ഇത്തവണ ഏർപ്പെടുത്തിയതെന്നു പൊലീസ് വിശദീകരിച്ചു. ഒടുവിൽ സാമ്പിൾ പൊട്ടിക്കാനും നാളെ യോഗം ചേർന്നു ബാക്കി കാര്യങ്ങളിൽ തീരുമാനമെടുക്കാനും ഒടുവിൽ ധാരണയായി.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com