'ആഴക്കടലിന്റെ...' പാടിത്തീർത്തില്ല; ഗായകൻ കൊല്ലം ശരത്ത് അന്തരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th May 2022 08:41 AM  |  

Last Updated: 09th May 2022 08:48 AM  |   A+A-   |  

kollam_sharath_died

കൊല്ലം ശരത്ത് /ചിത്രം; ഫേയ്സ്ബുക്ക്

 

കൊല്ലം: ഗാനമേളയിൽ പാടിക്കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീണ് ഗായകൻ കൊല്ലം ശരത്ത് (52) അന്തരിച്ചു. കോട്ടയത്ത് അടുത്തബന്ധുവിന്റെ വിവാഹപാർട്ടിക്കിടെ ഗാനമേളയിൽ പാട്ടുപാടികൊണ്ടിരിക്കെ ഇന്നലെ വൈകീട്ട് ശരത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ചാന്തുപൊട്ടിലെ 'ആഴക്കടലിന്റെ....' എന്ന പാട്ടുപാടിക്കൊണ്ടിരിക്കെയാണ് തളർന്നുവീണത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

ഗാനമേളവേദികളിൽ സ്ത്രീശബ്ദം അനുകരിച്ച് പാടി ശ്രദ്ധേയനായ ഗായകനാണ് ശരത്. എസ് ജാനകിയുടെ ശബ്ദം അനുകരിച്ചു പാടുന്നതാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. 

കൊല്ലം കുരീപ്പുഴ മണലിൽ ക്ഷേത്രത്തിനുസമീപം വയലഴകത്ത് വടക്കേത്തൊടിയിൽ കുടുംബാംഗമാണ്. അവിവാഹിതനാണ്. അമ്മ: രാജമ്മ. സംസ്‌കാരം ഇന്ന് മുളങ്കാടകം ശ്മശാനത്തിൽ നടക്കും.

ഈ വാര്‍ത്ത കൂടി വായിക്കാം

വയസ്സ് 52, 26-ാം തവണയും എവറസ്റ്റ് കീഴടക്കി റിതാ ഷെർപ്പ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ