തൃക്കാക്കരയില്‍ സഭയാണ് താരമെന്ന് വെള്ളാപ്പള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th May 2022 03:26 PM  |  

Last Updated: 09th May 2022 04:26 PM  |   A+A-   |  

vellappally

 

കൊച്ചി: തൃക്കാക്കരയില്‍ ക്രൈസ്തവ സഭയാണ് താരമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശക്തമായ ത്രികോണമത്സരമാണ് ഇത്തവണ തൃക്കാക്കരയില്‍ നടക്കുന്നതെന്നും വോട്ടുകൂടുതല്‍ കിട്ടുന്നവര്‍ ജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണനെ കണ്ടശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ട്‌. കുടുംബത്തോടെ മതപരിവര്‍ത്തനം നടക്കുന്നു. ആയിരക്കണക്കിന് മതപരിവര്‍ത്തനം ഇന്ന് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്നു. ചില സംസ്ഥാനങ്ങളിലെല്ലാം മതപരിവര്‍ത്തനം നടത്തി ഒറ്റമതം മാത്രം ആക്കിയ സംസ്ഥാനങ്ങളും നമ്മുടെ രാജ്യത്തുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 

സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നുവെന്നും അത് തൃക്കാക്കരയില്‍ പ്രതിഫലിക്കുമെന്നും ബിജെപി സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ട്വന്റി ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും മത്സരിക്കാത്തത് ബിജെപി ഗുണം ചെയ്യുമെന്നും തൃക്കാക്കരയില്‍ നൂറ് ശതമാനം വിജയം ഉറപ്പാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ വീട്ടില്‍; കാവ്യാമാധവനെ ചോദ്യം ചെയ്യുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ