കോഴിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ വെടിയുണ്ടകള്‍; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2022 06:51 PM  |  

Last Updated: 10th May 2022 06:51 PM  |   A+A-   |  

medical_college_police

വെടിയുണ്ടകള്‍ പരിശോധിക്കുന്ന മെഡിക്കല്‍ കോളജ് പൊലീസ്‌

 

കോഴിക്കോട്: തൊണ്ടയാട് ബൈപാസില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 5 പെട്ടികളിലായാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് പൊലീസ് പരിശോധന നടത്തുന്നു.

വെടിവയ്ക്കുമ്പോള്‍ ഉന്നം പിടിക്കാനായി ഉപയോഗിക്കുന്ന ടാര്‍ഗെറ്റ്, വടി തുടങ്ങിയ സാധനങ്ങളും കണ്ടെത്തി. ജില്ല ക്രൈംബ്രാഞ്ച്‌ അസിസ്റ്റന്റ് കമ്മിഷണര്‍ അനില്‍ ശ്രീനിവാസ്, മെഡിക്കല്‍ കോളജ് ഇന്‍സ്‌പെക്ടര്‍ എംഎല്‍ ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് പരിശോധന നടത്തുന്നത്.