കണ്ണൂരിൽ തർക്കത്തിനിടെ 48കാരന് വെടിയേറ്റു, അയൽവാസി അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 10th May 2022 12:58 PM |
Last Updated: 10th May 2022 12:58 PM | A+A A- |

പ്രതീകാത്മക ചിത്രം
കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് ചരളിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു. കുറ്റിക്കാട്ട് തങ്കച്ചനാണ് (48) വെടിയേറ്റത്. എയർഗൺ കൊണ്ട് നെഞ്ചിന് വെടിയേറ്റ തങ്കച്ചൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ തങ്കച്ചന്റെ അയൽവാസിയായ കൂറ്റനാൽ സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കാം
ഓഫ് റോഡ് റെയ്സ്; നടന് ജോജു ജോര്‍ജിനെതിരെ കേസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ