നിപ വൈറസിനെതിരെ മുന്‍കരുതലെടുക്കണം; നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2022 04:24 PM  |  

Last Updated: 10th May 2022 04:24 PM  |   A+A-   |  

Nipah-Virus-1

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: നിപ വൈറസിനെതിരെ മുന്‍ കരുതലെടുക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വവ്വാലുകളുടെ പ്രജനനകാലമായതിനാല്‍ നിരീക്ഷണവും ബോധവത്കരണവും ശക്തമാക്കണം. നിപ സമാന രോഗലക്ഷണങ്ങളുമായി ആശുപത്രികളിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

നിപ വൈറസിന്റെ മരണനിരക്ക് വളരെ കൂടുതലാണ്. അതിനാലാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടത്.വനം, മൃഗസംരക്ഷണ വകുപ്പുകളുടെ സഹകരണത്തോട് കൂടിയായിരിക്കും പ്രതിരോധമൊരുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.നിലത്ത് വീണതും പക്ഷികൾ കടിച്ചതുമായ പഴങ്ങൾ കഴിക്കരുത്. പഴങ്ങൾ നന്നായി കഴുകി ഉപയോഗിക്കണം. വവ്വാലുകളുള്ള പ്രദേശങ്ങളിലുള്ളവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

2018ലാണ് സംസ്ഥാനത്ത് കോഴിക്കോട് നിപ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. അന്ന് 17 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. 2019ൽ എറണാകുളത്ത് വിദ്യാർത്ഥിക്ക് നിപ വൈറസ് ബാധിച്ചെങ്കിലും രക്ഷപ്പടുത്തി. 2021ൽ സെപ്റ്റംബറിൽ കോഴിക്കോട് വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്തു. അന്ന് നിപ ബാധിച്ച 12 വയസുകാരൻ മരണമടഞ്ഞിരുന്നു.

ഈ വാർത്ത വായിക്കാം

മെട്രോ പില്ലറുകള്‍ക്കിടയില്‍ കഞ്ചാവ് ചെടി; അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ