കാവ്യയുടെ ബാങ്ക് ലോക്കർ ക്രൈംബ്രാഞ്ച് പരിശോധിച്ചു, വീണ്ടും ചോദ്യംചെയ്തേക്കും; മഞ്ജുവിന്റെ മൊഴിയെടുക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th May 2022 07:10 AM  |  

Last Updated: 11th May 2022 07:10 AM  |   A+A-   |  

kavya

കാവ്യ മാധവൻ/ ഫയൽ

 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പീഡന ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയിൽ നടി കാവ്യാ മാധവന്റെ ബാങ്ക് ലോക്കർ പരിശോധിച്ചു. പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കറാണ് പൊലീസ് പരിശോധിച്ചത്. നടിയെ ആക്രമിച്ച സംഭവത്തിനു ശേഷം പ്രതി ദിലീപിന്റെ നിർദേശപ്രകാരം കാവ്യയുടെ പേരിൽ തുറന്ന ലോക്കറാണു പരിശോധിച്ചത്.   

കാവ്യ മാധവനെ ചോദ്യം ചെയ്ത ശേഷമാണു അന്വേഷണ സംഘം ബാങ്ക് ലോക്കർ പരിശോധിച്ചത്. ഇന്നലെ രാവിലെയും വൈകിട്ടുമായി രണ്ടു പൊലീസ് സംഘങ്ങളാണു ബാങ്കിലെത്തി പരിശോധന നടത്തിയത്. ലോക്കറിൽ നിന്ന് എന്താണു ലഭിച്ചതെന്നു അന്വേഷണ സംഘം വെളിപ്പെടുത്തിയില്ല. 

ചോദ്യംചെയ്യലിൽ കേസുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് കണ്ടെത്തിയ വിവരങ്ങളെല്ലാം നിഷേധിക്കുന്ന മൊഴികളാണു കാവ്യ നൽകിയത്. സാമ്പത്തിക, ഭൂമിയിടപാട് വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിഷേധിച്ചു. കൂടുതൽ വ്യക്തതയ്ക്കായി അന്വേഷണ സംഘം കാവ്യയെ വീണ്ടും ചോദ്യം ചെയ്യും. നടി മഞ്ജു വാരിയരുടെ മൊഴിയും അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും.

ഈ വാര്‍ത്ത കൂടി വായിക്കാം  

വില്ലനായി മഴ: മാറ്റിവച്ച തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് വൈകീട്ട്  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ