കല്ലംകുഴി ഇരട്ടക്കൊലപാതകം: 25 പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ മറ്റന്നാള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th May 2022 12:20 PM  |  

Last Updated: 11th May 2022 12:20 PM  |   A+A-   |  

court verdict

പ്രതീകാത്മക ചിത്രം

 

പാലക്കാട് : പാലക്കാട് മണ്ണാര്‍ക്കാട് കല്ലംകുഴി ഇരട്ടക്കൊലപാതകക്കേസില്‍ 25 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പാലക്കാട് അതിവേഗ കോടതിയുടേതാണ് കണ്ടെത്തല്‍. പ്രതികളുടെ ശിക്ഷ മറ്റന്നാള്‍ പ്രസ്താവിക്കും. 

2013ലാണ് കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസ(48)യും സഹോദരന്‍ നൂറുദ്ദീനും(42) വീടിനു സമീപം കൊല്ലപ്പെടുന്നത്. 2013 നവംബര്‍ 20ന് രാത്രി ഒമ്പതുമണിയോടെ മാരകായുധങ്ങളുമായെത്തിയ സംഘം കുഞ്ഞുഹംസയെയും നൂറുദ്ദീനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആക്രമണത്തില്‍ മറ്റൊരു സഹോദരന്‍ കുഞ്ഞുമുഹമ്മദിനും പരിക്കേറ്റിരുന്നു. സിപിഎം അനുഭാവികളായ ഇരുവരും കാന്തപുരം സുന്നി വിഭാഗം സജീവ പ്രവര്‍ത്തകരായിരുന്നു. 

കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആയിരുന്ന ചോലാട്ടില്‍ സിദ്ദീഖാണ് കേസില്‍ ഒന്നാംപ്രതി. സംഭവത്തില്‍ പൊലിസ് അറസ്റ്റ് ചെയ്ത 21 പേരും മുസ്ലിം ലീഗുമായി ബന്ധമുള്ളവരോ സജീവ പ്രവര്‍ത്തകരോ ആയിരുന്നു. 90 ഓളം സാക്ഷികളാണ് കേസിലുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

'ഇടതു സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിനിറങ്ങും; കഴിയുമെങ്കില്‍ പുറത്താക്കട്ടെ'; വെല്ലുവിളിച്ച് കെ വി തോമസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ