ആദ്യം ​ഗോവയ്ക്ക് , പിന്നെ ബംഗളൂരു വഴി ​ഗൾഫിലേക്ക്; വിജയ് ബാബുവിന്റെ അറസ്റ്റ് വാറന്റ് ദുബായ് പൊലീസിനു കൈമാറി 

വിദേശത്ത് ഒളിവിൽ തങ്ങി അറസ്റ്റ് വൈകിപ്പിക്കാനാണ് പദ്ധതി
വിജയ് ബാബു/ഫേയ്സ്ബുക്ക്
വിജയ് ബാബു/ഫേയ്സ്ബുക്ക്

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് വാറന്റ് ദുബായ് പൊലീസിനു കൈമാറി. നടിയുടെ പരാതിയെക്കുറിച്ച് വിവരം ലഭിച്ച് വിജയ് ബാബു ആദ്യം ഗോവയിലേക്കും അവിടെ നിന്നു ബംഗളൂരു വഴി ദുബായിലേക്കും കടന്നതായാണ് വിവരം. വിദേശത്ത് ഒളിവിൽ തങ്ങി അറസ്റ്റ് വൈകിപ്പിക്കാനാണ് പദ്ധതി. വിജയ് ബാബു പരാതിക്കാരിയെയും കേസിൽ മൊഴി നൽകാൻ സാധ്യതയുള്ളവരെയും സ്വാധീനിക്കാൻ ശ്രമിക്കുന്നതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ മാസം 22നാണ് നടി പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാ​ഗ്ദാനം ചെയ്ത് ലൈം​ഗികമായി പിഡിപ്പിച്ചു എന്നാണ് വിജയ് ബാബുവിന് എതിരായ പരാതി. അതിനു പിന്നാലെ വിജയ് ബാബു ഫേയ്സ്ബുക്ക് ലൈവിൽ എത്തി പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. ഇതിനും വിജയ് ബാബുവിന് എതിരെ കേസെടുത്തിട്ടുണ്ട്.

വിജയ്​ ബാബുവിന്​ സിറ്റി പൊലീസ് ഇ-മെയിലിൽ നോട്ടീസ് നൽകിയിരുന്നെങ്കിലും കീഴടങ്ങാൻ തയാറായില്ല. ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു നോട്ടീസിന് വിജയ് ബാബുവിന്റെ രേഖാമൂലമുള്ള മറുപടി. ഈമാസം 18നാണു വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്റർപോളിന്റെയും ദുബായ് പൊലീസിന്റെയും സഹായത്തോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com