24 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം; കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2022 02:53 PM  |  

Last Updated: 12th May 2022 02:58 PM  |   A+A-   |  

well

കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാന്‍ സമാന്തരമായി കുഴിയെടുത്തപ്പോള്‍, ടെലിവിഷന്‍ ദൃശ്യം

 

കൊല്ലം:  കൊട്ടിയം തഴുത്തലയില്‍ കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. മുട്ടക്കാവ് സ്വദേശി സുധീറിന്റെ മൃതദേഹം മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ഒടുവില്‍ കണ്ടെത്തി. കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാന്‍ നടത്തിയ 24 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമാകുകയായിരുന്നു. 

ഇന്നലെ ഉച്ചയ്ക്ക് കിണറില്‍ റിങ് ഇറക്കുന്നതിനിടെയാണ് ഇരുപത്തിയെട്ടുകാരനായ സുധീര്‍ കുടുങ്ങിയത്. പണിക്കിടെ മണ്ണിനടിയില്‍പ്പെടുകയായിരുന്നു.

കിണറിന് സമീപത്ത് സമാന്തരമായി കുഴി കുത്തി സുധീറിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. കിണറിന് അറുപതടി താഴ്ച ഉണ്ട്. എന്നാല്‍ ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

വേദിയില്‍ നിന്ന് പെണ്‍കുട്ടിയെ ഇറക്കിവിട്ട സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു, സമസ്ത സെക്രട്ടറി വിശദീകരണം നല്‍കണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ