അപായപ്പെടുത്തുമെന്ന് ഭീഷണിക്കത്ത്, പിന്നാലെ അപകടം; എംഎം മണിയുടെ കാറില്‍ ബൈക്ക് ഇടിച്ചുകയറി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2022 06:47 AM  |  

Last Updated: 12th May 2022 06:51 AM  |   A+A-   |  

mani2

എം എം മണി/ഫയല്‍ ചിത്രം

 

ഇടുക്കി; മുന്‍ മന്ത്രിയും എംഎല്‍എയുമായ എംഎം മണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. തിങ്കളാഴ്ച വെള്ളത്തൂവലിനു സമീപം മണിയുടെ കാര്‍ നിര്‍ത്തിയിട്ടപ്പോള്‍ എതിരെ വന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. അപായപ്പെടുത്തുമെന്ന് ഭീഷണിക്കത്ത് കിട്ടിയതിനു പിന്നാലെയാണ് അപകടമുണ്ടായത്. 

അബദ്ധത്തിലുണ്ടായ അപകടമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ മണിയുടെ കാറിനു കേടു പറ്റി. അപായപ്പെടുത്തുമെന്ന ഭീഷണി മുഴക്കി ഒന്നിലധികം ഭീഷണിക്കത്തുകളാണ് അടുത്തിടെയായി മണിക്കു ലഭിക്കുന്നത്. കുറച്ചു നാളുകൾക്കു മുൻപും മണിയുടെ വാഹനം അപകടത്തിൽപ്പെട്ടിരുന്നു.  മണി സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കാർ ഇടിച്ചു കയറുകയായിരുന്നു. 

മന്ത്രിയായിരിക്കെ മണി സഞ്ചരിച്ചിരുന്ന കാറിന്റെ ചക്രത്തിന്റെ നട്ടുകൾ ഊരിപ്പോയ സംഭവവുമുണ്ടായിരുന്നു. അന്നു പൊലീസ് കേസെടുത്തെങ്കിലും മതിയായ തെളിവില്ലാത്തതിനാൽ പിന്നീട് അവസാനിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

അഞ്ചുലക്ഷം വരെ വായ്പ; ഒരു ലക്ഷം സബ്‌സിഡി; കോവിഡ് ബാധിച്ച് മരിച്ചവരുടെ വനിതാ ആശ്രിതര്‍ക്ക് വായ്പാ പദ്ധതി; അപേക്ഷ ക്ഷണിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ