'നിസ്സാര ഹര്‍ജിയുമായി വരാതെ റോഡും സ്‌കൂളും ഉണ്ടാക്കൂ'; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ ശകാരം

കുറച്ചുകൂടി നല്ല കാര്യങ്ങള്‍ എന്തെങ്കിലും ചെയ്തുകൂടേയെന്ന് കോടതി സര്‍ക്കാരിനോട്  ചോദിച്ചു
സുപ്രീം കോടതി/ഫയല്‍ ചിത്രം
സുപ്രീം കോടതി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: നിസ്സാര ഹര്‍ജികളുമായി വരാതെ പോയി സ്‌കൂളും റോഡും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ കേരള സര്‍ക്കാരിനോട് സുപ്രീംകോടതി. യു ഡി ക്ലാര്‍ക്കിന് സീനിയോറിട്ടി അനുവദിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചത്. 

താമരശേരി ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട് എന്‍ എസ് സുബീറിന് സീനിയോറിറ്റി അനുവദിച്ചതാണ് വിഷയം. എല്‍ഡി ക്ലാര്‍ക്കായി കയറിയ സുബീറിന്റെ സീനിയോറിറ്റി ശരിവച്ചു കൊണ്ടായിരുന്നു കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി. ഹൈക്കോടതിയും ഇതു ശരിവച്ചു. ഇതു ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 

ഇതു സുപ്രീം കോടതി ഇടപെടേണ്ട വിഷയമാണോയെന്ന് ഹര്‍ജി പരിഗണിച്ചയുടന്‍ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഒരു അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്കിനു സീനിയോറിറ്റി കിട്ടി. അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വന്നിരിക്കുന്നു. കുറച്ചുകൂടി നല്ല കാര്യങ്ങള്‍ എന്തെങ്കിലും ചെയ്തുകൂടേയെന്ന് കോടതി ചോദിച്ചു. തങ്ങള്‍ നിയമക്കോടതി മാത്രമല്ല, നീതിന്യായക്കോടതി കൂടിയാണെന്ന് പറഞ്ഞ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെ ഹര്‍ജി തള്ളി.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com