കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് അടിയില്‍ കുടുങ്ങി; തൊഴിലാളി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2022 02:26 PM  |  

Last Updated: 14th May 2022 02:26 PM  |   A+A-   |  

The well collapsed ; The worker died

Death_Picture

 

കോഴിക്കോട് : കോഴിക്കോട് പന്തിരാങ്കാവില്‍ കിണറിടിഞ്ഞു വീണ് മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശി സുഭാഷ് പാസ്വാനാണ് മരിച്ചത്. പന്തീരാങ്കാവ് മുണ്ടുപാലത്തിലാണ് സംഭവം. 

കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. നാലു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് സുഭാഷിനെ പുറത്തെടുക്കാനായത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

നാലു തൊഴിലാളികളാണ് കിണര്‍ പണിയിലേര്‍പ്പെട്ടിരുന്നത്.  നാലുപേരും ഇതരസംസ്ഥാനക്കാരാണ്. മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്ന് താഴെയുണ്ടായിരുന്ന ഒരാള്‍ പെട്ടെന്ന് രക്ഷപ്പെട്ടു. എന്നാല്‍ സുഭാഷിന്റെ ദേഹത്തേക്ക് മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്ന് കുടുങ്ങുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം

സ്വത്ത് ജപ്തി ചെയ്തിട്ടില്ല, തിരിച്ചടവിന് കൂടുതല്‍ സമയം നല്‍കി; അഭിഭാഷകന്റെ ആത്മഹത്യയില്‍ ബാങ്കിന്റെ വിശദീകരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ