'മകനെതിരെയുള്ള പരാതി വ്യാജം, പിന്നിൽ എറണാകുളത്തെ ഒരു സംഘം സിനിമാ പ്രവര്‍ത്തകർ'; വിജയ് ബാബുവിന്റെ അമ്മ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2022 12:08 PM  |  

Last Updated: 15th May 2022 12:08 PM  |   A+A-   |  

VIJAY BABU'S MOTHER

ചിത്രം; ഫേയ്സ്ബുക്ക്

 

കൊച്ചി; നടനും നിർമാതാവുമായ വിജയ് ബാബുവിന് എതിരെയുള്ള നടിയുടെ പരാതി വ്യാജമെന്ന് അമ്മ മായ ബാബു. മകനെതിരേ നടി നല്‍കിയത് വ്യാജ പരാതിയാണെന്നും ഇതിനു പിന്നില്‍ എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകരാണെന്നുമാണ് ഇവരുടെ ആരോപണം. മകനെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കി.

കഴിഞ്ഞ മാസം 22നാണ് നടി പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാ​ഗ്ദാനം ചെയ്ത് ലൈം​ഗികമായി പിഡിപ്പിച്ചു എന്നാണ് വിജയ് ബാബുവിന് എതിരായ പരാതി. അതിനു പിന്നാലെ വിജയ് ബാബു ഫേയ്സ്ബുക്ക് ലൈവിൽ എത്തി പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. ഇതിനും വിജയ് ബാബുവിന് എതിരെ കേസെടുത്തിട്ടുണ്ട്.

വിജയ്​ ബാബുവിന്​ സിറ്റി പൊലീസ് ഇ-മെയിലിൽ നോട്ടീസ് നൽകിയിരുന്നെങ്കിലും കീഴടങ്ങാൻ തയാറായില്ല. ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു നോട്ടീസിന് വിജയ് ബാബുവിന്റെ രേഖാമൂലമുള്ള മറുപടി. ഈമാസം 18നാണു വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്റർപോളിന്റെയും ദുബായ് പൊലീസിന്റെയും സഹായത്തോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം  

'എന്‍റെ മി ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ'; പരിഹാസവുമായി ധ്യാൻ ശ്രീനിവാസൻ, വിമർശനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ