കനത്തമഴ: എറണാകുളം ജില്ലയില്‍ ഖനനത്തിന് നിരോധനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2022 08:09 AM  |  

Last Updated: 15th May 2022 08:29 AM  |   A+A-   |  

sand mining

പ്രതീകാത്മക ചിത്രം

 

കൊച്ചി: കനത്തമഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ഖനനത്തിന് നിരോധനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയില്‍ ഖനനം പാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്. കനത്തമഴ കണക്കിലെടുത്ത് ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വരെ കേരളതീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിനു നിരോധനം ഏര്‍പ്പെടുത്തി.

ഈ വാർത്ത കൂടി വായിക്കാം

സംസ്ഥാനത്ത് തീവ്ര മഴ തുടരുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മുന്നറിയിപ്പ്  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ