ഒരു കോടിയുടെ ‘ഫിഫ്‌റ്റി–-ഫിഫ്‌റ്റി’ ടിക്കറ്റ് ; ഞായർ ലോട്ടറി തിരിച്ചെത്തുന്നു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2022 10:44 AM  |  

Last Updated: 15th May 2022 10:44 AM  |   A+A-   |  

KERALA lottery

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കേരള ലോട്ടറിയുടെ എല്ലാ ഞായറാഴ്‌ചയും നറുക്കെടുക്കുന്ന ‘ഫിഫ്‌റ്റി–-ഫിഫ്‌റ്റി’ ടിക്കറ്റ് പുനരാരംഭിക്കും. ഒരു കോടിരൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. നാളെ ധനമന്ത്രി കെ എൻ ബാലഗോപാൽ പുതിയ ടിക്കറ്റ്‌ പുറത്തിറക്കും.

പ്രളയം, കോവിഡ്‌ പശ്ചാത്തലത്തിലാണ് ഞായർ നറുക്കെടുപ്പ്‌ നിർത്തിയത്. ഇത്‌ പുനരാരംഭിക്കണമെന്ന്‌ ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

ഈ മാസം 29ന്‌ ആദ്യ നറുക്കെടുപ്പ്‌ നടക്കും. 50 രൂപയാണ് ടിക്കറ്റ് വില. 10 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ ‌രണ്ടാം സമ്മാനം. 12 പരമ്പരയിലായി 1.08 കോടി ടിക്കറ്റ്‌ വിപണിയിലെത്തിക്കാനാണ് തീരുമാനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പി എസ് സി പത്താംതലം പരീക്ഷ ആദ്യ ഘട്ടം ഇന്ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ