പി എസ് സി പത്താംതലം പരീക്ഷ ആദ്യ ഘട്ടം ഇന്ന്
By സമകാലിക മലയാളം ഡെസ്ക് | Published: 15th May 2022 09:34 AM |
Last Updated: 15th May 2022 09:34 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പത്താംതരം യോഗ്യതയുള്ള തസ്തികകളിലേക്ക് പി എസ് സി നടത്തുന്ന പൊതു പ്രാഥമിക പരീക്ഷയുടെ ആദ്യഘട്ടം ഇന്ന് നടക്കും. എൽഡി ക്ലർക്ക്, ലാസ്റ്റ്ഗ്രേഡ് സെർവന്റ്, പൊലീസ് കോൺസ്റ്റബിൾ, ലാബ് അസിസ്റ്റന്റ് തുടങ്ങി 72 തസ്തികയിൽ 142 കാറ്റഗറിയിലേക്കാണ് പരീക്ഷ നടക്കുന്നത്. ആറ് ഘട്ടമായാണ് പരീക്ഷ. മെയ് 28, ജൂൺ 11, 19, ജൂലൈ 2, 16 എന്നീ തിയതികളിലായി മറ്റുഘട്ടങ്ങളിലെ പരീക്ഷ നടക്കും.
ഒന്നേകാൽ മണിക്കൂറുള്ള പരീക്ഷയിൽ നൂറ് ചോദ്യം ഉണ്ടാകും. പ്രാദേശിക ഭാഷയ്ക്കൊപ്പം ഇംഗ്ലീഷിലും ചോദ്യങ്ങൾ ഉണ്ടാകും. 12,69,695 പേരാണ് പരീക്ഷയെഴുതാൻ കൺഫർമേഷൻ നൽകിയത്. ഓരോ ഘട്ടത്തിലും 2.11 ലക്ഷം ആളുകൾ പരീക്ഷയെഴുതും.
ഉദ്യോഗാർത്ഥികളുടെ സൗകര്യാർത്ഥം പലയിടത്തും കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ