11 കെവി വൈദ്യുത തൂണില്‍ ഇടിച്ചശേഷം 30 അടി താഴ്ചയിലേക്ക്; കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2022 09:48 AM  |  

Last Updated: 15th May 2022 09:48 AM  |   A+A-   |  

accident case

പ്രതീകാത്മക ചിത്രം

 

കോട്ടയം: കാര്‍ നിയന്ത്രണം വിട്ടു വൈദ്യുത തൂണില്‍ ഇടിച്ചശേഷം 30 അടി താഴ്ചയിലേക്കു മറിഞ്ഞു. കാര്‍ യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റവര്‍ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കുളത്തൂര്‍മൂഴി പാലത്തിന് സമീപമാണ് അപകടം. വായ്പൂര് ഭാഗത്തു നിന്നു കുളത്തൂര്‍മൂഴിക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. മഴയില്‍ പുല്ലില്‍ കയറിയ കാര്‍ നിയന്ത്രണം വിട്ടു 11 കെവി വൈദ്യുത തൂണില്‍ ഇടിച്ച ശേഷം താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുത തൂണ്‍ ഒടിഞ്ഞു വീണെങ്കിലും മരങ്ങളില്‍ തങ്ങി നിന്നതിനാല്‍ ദുരന്തം വഴിമാറിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വൈവാഹിക പോര്‍ട്ടല്‍ വഴി പരിചയപ്പെട്ട യുവതിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; 38കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ